കൊല്‍ക്കത്ത : ബംഗാളില്‍ രാമനവമി ആഘോഷളോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവും എംഎല്‍എയുമായ സുവേന്ദു അധികാരി നല്കിയ പൊതുതാത്പ്പര്യ ഹര്‍ജിയിലാണ് ഈ നടപടി. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 30നാണ് രാമ നവമിയോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ ഹൗറയിലും ദല്‍ഖോലയിലും ആക്രമണങ്ങള്‍ അരങ്ങേറിയത്. കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ കയറി ആളുകള്‍ കല്ലെറിഞ്ഞതോടെ ഘോഷയാത്രയില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ വാഹനങ്ങള്‍ക്ക് തീവെയ്ക്കുകയും കടകള്‍ തകര്‍ക്കുകയും വ്യാപരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹുബ്ലിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സംബന്ധിച്ച രാമനവമി ഘോഷയാത്രയിലും അക്രമുണ്ടായിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ആക്രമണങ്ങളെ ബിജെപിക്കു നേരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: