തിരുവനന്തപുരം : മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നതിനെ തത്കാലത്തേയ്ക്ക് പിഴയില്‍ നിന്നും ഒഴിവാക്കിയേക്കും. നാല് വയസ്സിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ്ണ രാത്രികരായി തന്നെയാണ് കേന്ദ്ര ഗതാഗത നിയമ പ്രകാരം പരിഗണിക്കുന്നത്. ഇതിന്റെ ചുവുടുപിടിച്ചാണ് എഐ ക്യാമറയുടെ മറവില്‍ പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിഴ ഒഴിവാക്കുന്നത് പരിഗണിക്കാനൊരുങ്ങുന്നത്.
എഐ ക്യാമറകളുടെ നിയമലംഘന പരിധിയില്‍ രണ്ട് പേരില്‍ കൂടുതല്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതും ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ കൊണ്ടുപോകുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കുമെന്നാണ് അറിയിച്ചത്. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴചുമത്തുന്നത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിലവിലെ ഇളവ് തുടരാനാകുമെങ്കിലും കേന്ദ്ര സര്‍ക്കാരിന് മേല്‍ പഴിചാരി ജനങ്ങളെ പിഴിയാനായിരുന്നു കേരള സര്‍ക്കാരിന്റെ തീരുമാനം.
ഇത് കൂടാതെ ഒമ്പത് മാസത്തിനും നാലുവയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റ് (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം. നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. എന്നീ നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ കുട്ടികളെ യാത്രികരായി പരിഗണിക്കുന്നത് സംബന്ധിച്ച് ഇളവ് വരുത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: