വാഷിംഗ്ടണ്‍ ഡിസി: കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതില്‍ എഐയുടെ പങ്കിനെ കുറിച്ച് സംസാരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ആവിര്‍ഭാവം വിവിധ മേഖലകളില്‍ മനുഷ്യനെ മറികടക്കാന്‍ ഇതിന് കഴിയുമോ എന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ ഈ പരാമര്‍ശം.
‘ഗേറ്റ്സ് നോട്ട്സ്’ എന്ന തന്റെ വെബ്സൈറ്റില്‍ യുഎസിലെ സാന്‍ ഡിയാഗോയില്‍ നടന്ന എഎസ്.യു+ജിഎസ്.വി ഉച്ചകോടിയിലെ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ അടുത്ത 18 മാസത്തിനുള്ളില്‍ എഐ ഒരു അധ്യാപക സഹായിയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് എഴുത്തിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.
നിങ്ങള്‍ അടുത്ത 18 മാസമെടുത്താല്‍, എഐകള്‍ ഒരു അധ്യാപകന്റെ സഹായിയായി വന്ന് എഴുത്തിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കും. ഗണിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ വര്‍ദ്ധിപ്പിക്കും. ഗണിതത്തിലെ തടസ്സം യഥാര്‍ത്ഥത്തില്‍ മൊത്തത്തിലുള്ള സംവിധാനത്തില്‍ നാം എങ്ങനെ യോജിക്കുന്നു എന്നതിലാണെന്നും ഗേറ്റ്സ് അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: