പാലക്കാട് : വന്ദേഭാര് എക്‌സ്പ്രസ്സില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തതോടെ പാര്‍ട്ടി പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പശ ഉപയോഗിച്ചല്ല ഒട്ടിച്ചത്. സെല്‍ഫി എടുക്കാന്‍ മാത്രമായി മഴവെള്ളത്തില്‍ മുക്കി പോസ്റ്റര്‍ ഒട്ടിച്ചതാണെന്നും എംപി പറഞ്ഞു.
തന്റെ അറിവോടെയല്ല പ്രവര്‍ത്തകര്‍ വന്ദേഭാരത് എക്‌സ്പ്രസ്സില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. പോസ്റ്ററിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാങ്ങളാണ്. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം നടത്തി പുറത്തുകൊണ്ടുവരട്ടേയെന്നും എംപി പ്രതികരിച്ചു. അനധികൃതമായി വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ വന്ദേഭാരത് ട്രെയിനില്‍ പതിച്ച സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടന സര്‍വീസില്‍ വന്ദേഭാരത് ട്രെയിന്‍ പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ട്രെനിലെ ജനലില്‍ ഒട്ടിച്ചത്. ആര്‍പിഎഫ് ഉടന്‍ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും എംപിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: