തിരുവനന്തപുരം: പ്രധാനമന്ത്രിയെ പുകഴ്ത്തി പാളയം ഇമാം വിപി സുഹൈബ് മൗലവി. വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷമന്നും അദ്ദേഹം പറഞ്ഞു.ഏവര്‍ക്കും ആരാധ്യനായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സര്‍വീസില്‍ രാഷ്ട്രീയ കല-മത രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.ബിജെപി നേതാവ് പി കെ കൃഷ്ണദാസ്,ഗുരുരത്നം ജ്ഞാനതപസ്വി, ,എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജരും സാമ്പത്തിക വിദഗ്ധനുമായ ആദി കേശവന്, നിംസ് എംഡി ഫൈസല്‍ ഖാന്, പങ്കജകസ്തൂരി എംഡി ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, നടന് വിവേക് ഗോപന് അടക്കം നിരവധി പ്രമുഖര്‍ ആദ്യ യാത്രയില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംഘത്തെ കൂടാതെ, പ്രമുഖ വ്ളോഗര്‍മാരും കന്നിയാത്രിയില്‍ പങ്കാളികളാണ്.
കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരത്തുനിന്ന കയറി കൊച്ചുവേളിയില്‍ ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: