ഖാര്തും : സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരവെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന് കാവേരി’ ആരംഭിച്ചു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യയുടെ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ‘സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഓപ്പറേഷന് കാവേരി നടക്കുന്നു. അഞ്ഞൂറോളം ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ട്. കൂടുതല്‍ ഇന്ത്യാക്കാര്‍ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്- ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
യുഎസ്, യുകെ, സ്വീഡന്, ഫ്രാന്‍സ് തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ അവരുടെ സര്‍ക്കാരുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഒഴിപ്പിച്ചു. മൂന്ന് ദിവസത്തെ മുസ്ലീം അവധി ദിനമായ ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.
സുഡാനീസ് സായുധ സേനയും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടത്തില്‍ 420ലധികം ആളുകള്‍ കൊല്ലപ്പെടുകയും 3,700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അറിയുന്നത്. കൊല്ലപ്പെട്ടവരില്‍ കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റീനും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: