സിഡ്‌നി: ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഈ ടീം തന്നെയാകും കളിക്കുകയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
പാറ്റ് കമ്മിന്‍സ് ടീമിനെ നയിക്കും. അമ്മയുടെ മരണത്തെത്തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റുകളില്‍ നിന്ന കമ്മിന്‍സ് വിട്ടുനിന്നിരുന്നു. അന്ന് നയിച്ച സ്റ്റീവ് സ്മിത്ത് ടീമിന് ജയവും സമ്മാനിച്ചിരുന്നു. സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വീണ്ടു നിയോഗിക്കണമെന്ന ആവശ്യത്തിനിടെയാണ് കമ്മിന്‍സിനെ നിലനിര്‍ത്തിയത്. വാര്‍ണര്‍ ടീമിലുണ്ടെങ്കിലും മാര്‍ക്കസ് ഹാരിസ്, മാറ്റ് റെന്‍ഷാ എന്നീ ഓപ്പണര്‍മാരുമുണ്ട്. 2019നു ശേഷം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനുമുണ്ട്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസാണ് ടീമിലെ പുതുമുഖം.
അതേസമയം, ബാറ്റര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്പിന്നര്‍മാരായ ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്വെപ്‌സണ്‍, മാത്യു കുനെമാന്‍ എന്നിവരെ ഒഴിവാക്കി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇവരുണ്ടായിരുന്നു. ഇംഗ്ലണ്ടിലാണ് മത്സരങ്ങളെന്നതിലാണ് മാറ്റം. ജൂണ്‍ ഏഴ് മുതല്‍ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഫൈനലിനു ശേഷം എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലുമാണ് ആഷസിലെ ആദ്യ രണ്ട് മത്സരങ്ങള്‍.
ടീം: പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബൊളാന്‍ഡ്, അലക്‌സ് കാരി, കാമറോണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ടോഡ് മര്‍ഫി, മാറ്റ് റെന്‍ഷാ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: