തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന് തുടക്കമായി. രാവിലെ 5.20ന് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് പരീക്ഷണയോട്ടം ആരംഭിച്ചു. ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തില്‍ കാസര്‍കോട് വരെയാണ് പരീക്ഷണ ഓട്ടം. 50 മിനിറ്റില്‍ ട്രെയിന്‍ കൊല്ലത്തെത്തി.
കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ വന്ദേ ഭാരത് എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.
വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര മന്ത്രി വി. മുരളീധരനും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: