ന്യൂദല്‍ഹി: ആഗോള തലത്തില്‍ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐ യു) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.
ബിസിനസ് സാഹചര്യ റാങ്കിംഗില്‍ (ബിഇആര്‍) ആറ് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയിരിക്കുകയാണ് ഇന്ത്യ. ഓരോ സാമ്പത്തിക പാദങ്ങളിലും 91 സൂചികകളുടെ അടിസ്ഥാനത്തില്‍ ബിസിനസ് പരിതസ്ഥിതിയുടെ ആകര്‍ഷകത്വമാണ് ബിഇആര്‍ അളക്കുന്നത്. 2023-27 കാലഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ പത്താം സ്ഥാനത്തേക്കുയര്‍ന്നത്.
സാങ്കേതിക മേഖലയിലെ ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിലെ മിടുക്ക്, രാഷ്ട്രീയമായുള്ള സുസ്ഥിരകാലാവസ്ഥ, വര്‍ധിക്കുന്ന വിദേശ നിക്ഷേപം എന്നിവയാണ് ഇന്ത്യയെ പുതിയ റാങ്ക് പട്ടികയില്‍ ആകര്‍ഷകമാക്കിയത്. സിംഗപ്പൂര്‍, കാനഡ, ഡെന്മാര്ക്ക് എന്നിവയാണ് ബിസിനസ് സൗഹൃദ സാഹചര്യങ്ങളില്‍ മുന്നില്‍.
പൊതുവേ ഉല്പാദന മേഖലയിലുള്ള നിക്ഷേപത്തെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഏറെക്കാലമായി ഇന്ത്യ പിന്നിലാണെങ്കിലും മോദി സര്‍ക്കാര്‍ വരുത്തിയ നയ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എളുപ്പമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരുത്തുറ്റതും സുസ്ഥിരവുമായ സമ്പദ് ഘടന, ഒരു വിപുലമായ തൊഴില്‍ശക്തി ലഭ്യമാണെന്ന സാഹചര്യം- ഇതെല്ലാം ഇന്ത്യയെ നിക്ഷേപകരിലേക്ക് ആകര്‍ഷിക്കുന്നു. നയപരമായ പരിഷ്കാരങ്ങല്‍ ഇന്ത്യയെ ബിസിനസ് ചെയ്യുന്നതിന് ആകര്‍ഷകമായ രാജ്യമാക്കി. ഇനിയും അടിസ്ഥാനസൗകര്യം, നികുതിഘടന, വ്യാപാര നിയന്ത്രണം, നിക്ഷേപരംഗത്തെ കുതിപ്പ് – ഈ മേഖലകളിലെല്ലാം വലിയ പുരോഗതി പ്രതീക്ഷിക്കുന്നു. – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങള്‍ ചൈനയോടുള്ള അകല്‍ച്ച മൂലം, ചൈനയ്ക്ക് പുറമെ മറ്റൊരു രാജ്യം എന്ന രീതിയില്‍ ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിപുലമായ വിപണിസാധ്യതയും ഇന്ത്യ വിദേശ ബിസിനസുകാരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: