തൃശൂർ: വിഷുക്കൈനീട്ടം കൊണ്ട് തൃശൂരിന്റെ ഹൃദയം തൊട്ട് സുരേഷ് ഗോപി. തൃശൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഷുവിനോട് അനുബന്ധിച്ച നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം വിഷുക്കൈനീട്ടം നല്‍കി. ചെല്ലുന്ന വേദികളിലെല്ലാം ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥ മാറ്റിവെച്ച് വലിയ ജനക്കൂട്ടമാണ് എത്തുന്നത്.
നാട്ടികയില്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് കൈനീട്ടം നല്‍കിയത്. വാടാനപ്പള്ളി ഗണേശമംഗലത്ത് ഗണേശഭഗവാന്റെ ക്ഷേത്രത്തിന് ചെമ്പോല നല്‍കിയ ചടങ്ങില്‍ 101 അമ്മമാര്‍ക്ക് കൈനീട്ടം നല്‍കി. തൃശൂരില്‍ നടന്ന പരിപാടയില്‍ വാദ്യകലാകാരന്മാര്‍ക്കായിരുന്നു വിഷുകൈനീട്ടം നല്‍കിയത്. ഇത് വാങ്ങാന്‍ തൃശൂരിന്റെ മേളപ്രമാണിമാരായി അറിയപ്പെടുന്ന പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ എന്നിവര്‍ വിഷുക്കൈനീട്ടം വാങ്ങാനെത്തി. അവിടെ വെച്ച് പൂരപ്രേമികള്‍ക്ക് അധികം അറിയാത്ത ഒരു സത്യം സുരേഷ് ഗോപി പറഞ്ഞു. മേളംകൊട്ടി കേള്‍വിക്കാര്‍ക്ക് ഇമ്പം പകരുന്ന പല കൊട്ടുകാര്‍ക്കും അല്‍പം കഴിഞ്ഞാല്‍ കേള്‍വി നഷ്ടപ്പെടുന്നു എന്ന ദുരവസ്ഥയുണ്ട്. ബധിരത മൂടുന്ന അവരെ ആ നിസ്സഹായതയില്‍ സഹായിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. അവിടെ സുരേഷ് ഗോപി കൈത്താങ്ങായി ഇറങ്ങുമെന്ന കാര്യം താരം പ്രഖ്യാപിച്ചു. തന്റെ അടുത്ത 10 സിനിമകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും 10 ലക്ഷം വെച്ച് മകൾ ലക്ഷമിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഈ ആവശ്യത്തിനായി കൈമാറും. “ലക്ഷ്മി ചാരിറ്റിയൽ നിന്നും ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാർക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയിൽ നിന്ന് ലഭിക്കുന്ന ഒരു ഒരു കോടി രൂപ കലാകാരന്മാർക്ക് എന്റെ മോളുടെ പേരിൽ നൽകും. ഇത് തൃശൂർകാരുടെ ഉത്തരവാദിത്വമാണ്”- ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂരിലും താരം വിഷുക്കൈനീട്ടം നല്‍കിയിരുന്നു. വീഡിയോ:
ഇതിനിടെ സുരേഷ് ഗോപിയ്‌ക്കെതിരെ കടം വാങ്ങി വിഷുക്കൈനീട്ടം നല്‍കുന്നു എന്ന് ചില കമ്മ്യൂണിസ്റ്റ് ക്യാമ്പുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പണം കടം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി നാട്ടികയില്‍ നടന്ന ചടങ്ങില്‍ തിരിച്ചടിച്ചു. അറുപത്തി നാലാം വയസ്സിൽ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിച്ചുണ്ടാക്കുന്ന പൈസയാണ് ജനങ്ങൾക്ക് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശകർ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം തെരഞ്ഞെടുപ്പാണ്. അപ്പോൾ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെ കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോൾ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്.ഇത് ഇൻകംടാക്‌സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ദൈവത്തിൽ വിശ്വാസമൂന്നി ഞാൻ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും- സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: