ന്യൂഡല് ഹി : ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങി. ഐ പി എല്ലില്‍ ആദ്യമായാണ് അര്ജുന് അരങ്ങേറുന്നത്.
2022ലെ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബയ് ഇന്ത്യന്‍സ് അര്ജുന് തെണ്ടുല്‍ക്കറെ നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ, 9 ടി ട്വന്റ്ി മത്സരങ്ങളും കളിച്ചിട്ടുണ്ട് അര്ജുന് തെണ്ടുല്‍ക്കര്‍.
ഐ പി എല്‍ ചരിത്രത്തില്‍ ഒരേ ഫ്രാഞ്ചൈസിയില്‍ വരുന്ന ആദ്യത്തെ അച്ഛനും മകനുമായിരിക്കുകയാണ് അര്ജുന് തെണ്ടുല്‍ക്കറും സച്ചിന് തെണ്ടുല്‍ക്കറും. ഐ പി എല്‍ തുടങ്ങിയത് മുതല്‍ വിരമിക്കും വരെ മുംബൈ ഇന്ത്യന്‍സിലായിരുന്നു സച്ചിന്.
അര്‍ജുന്റെ അരങ്ങേറ്റം ചരിത്രമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും മുന്‍ താരം ഇര്ഫാന് പഠാന് ട്വീറ്റ് ചെയ്തു. സൗരവ് ഗാംഗുലിയും അര്‍ജുന്റെ അരങ്ങേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: