ശബരിമല: വിഷുദിനത്തില്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് എത്തി തമിഴ്നടന്‍ യോഗി ബാബു. അയ്യന് വന്ന വിളിച്ചപ്പോള്‍ ദര്‍ശനത്തിന് എത്തിയെന്ന് യോഗി ബാബു പറയുന്നു.
“ആദ്യമായാണ് താൻ ശബരിമലയിലെത്തി അയ്യനെ കാണുന്നതെന്നും താരം പറഞ്ഞു. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും പോകാറുണ്ട്. എന്നാൽ ഇതുവരെ ശബരിമലയിലെത്തി ദർശനം നടത്തിയിട്ടില്ല. വളരെയധികം സന്തോഷമുണ്ട്. “- യോഗി ബാബു പറഞ്ഞു.
ശബരിമല കേന്ദ്രമാക്കി ഒരു പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യോഗി ബാബു മലയില്‍ എത്തിയത്. യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ശബരിമലയെക്കുറിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണ് ‘സന്നിധാനം പി ഒ’.
സിനിമയുടെ പൂജ ഇക്കഴിഞ്ഞ ശബരിമല സീണണില്‍ നടന്നിരുന്നു. അന്ന് ശബരിമല ദര്‍ശനം നടത്തിയ സംവിധായകനും നടി നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവനാണ് ഫസ്റ്റ് ക്ലാപ് അടിച്ചത്. സ്വിച്ച് ഓൺ കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.അനന്തഗോപനായിരുന്നു നിർവഹിച്ചത്. രാജീവ് വൈദ്യയാണ് സംവിധായകന്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: