വിഷു വന്നു പോയി.
ആശംസാസന്ദേശങ്ങള്ക്കപ്പുറം നമ്മള് വിഷുവിനെ അറിഞ്ഞുവോ?
ആണ്ട് തോറും ശുഭപ്രതീക്ഷയുടെ ഒരു വിഷ്വല്‍ ട്രീറ്റ് സ്വയമൊരുക്കി സമസ്തലോകനന്മ എന്ന സ്വപ്നത്തിലേക്ക് കണ്‍തുറക്കുന്ന ഒരു ജനത ഈ ലോകത്ത് കേരളീയര്‍ മാത്രം!
അതും സര്‍വ്വ ഐശ്വര്യ സൂചകമായ ഒരു വിഷ്വല്‍!
ധനം, ധാന്യം ,ഫലം, പുഷ്പം ,സൗന്ദര്യം, കല, സാഹിത്യം, വിദ്യ, ആസ്തിക്യം, വസ്ത്രം, അലങ്കാരം സര്‍വം ഒരുമിച്ച്!
നമുക്കു മാത്രമല്ല എല്ലാവര്ക്കും, ജീവജാലങ്ങള്‍ ഉള്‍പ്പെടെ!
സര്‍വ്വോപരി രണ്ട് മഹാസന്ദേശങ്ങള്‍:
ഒന്ന്: പ്രകൃതിയാണ് എല്ലാ ക്ഷേമത്തിനും ആസ്പദം, പ്രകൃതിയെ നമിക്കുക, ചേര്‍ത്തു പിടിക്കുക എന്നും എപ്പോഴും.
രണ്ട്: നമുക്ക് നാമേ പണിവത് നാകം, നരകവും അതുപോലെ!!
സി. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: