ലഖ്നൗ: ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. ചാടിവീണ സംഘം വെടി ഉയര്‍ത്തുകയായിരുന്നു. അതിഖിന്റെ തലയക്കും അഷ്റഫിന്റെ നെഞ്ചിലുമാണ് വെിയേറ്റത്. മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുണ്‍ മൗര്യ ഹമീര്‍ പൂര് സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു
ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ മാസം അതിഖ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ പ്രതിയായ അതിഖ് അഹമ്മദിന്റെ മകന് അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിലിനിടെ വെടിയേറ്റ് മരിച്ചിരുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്ത് സമ്പാദിച്ച അതിഖിന്റെയും കൂട്ടാളികളുടെയും 1400 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കാന്‍ അതിഖും സംഘവും ഉപയോഗിച്ചിരുന്ന അന്‍പതോളം ഷെല്‍ കമ്പനികളെയും കണ്ടെത്തി.മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഇവയെന്നാണ് കണ്ടെടുത്ത രേഖകള്‍ നിന്നും വ്യക്തമായത്. ഇതിനെല്ലാം പിന്നില്‍ അതിഖും സംഘവുമാണ് പ്രവര്‍ത്തിച്ചത് എന്നും ഇഡി കണ്ടെത്തി.
‘കുറ്റകൃത്യങ്ങള്‍ നടത്തി സൃഷ്ടിച്ച ഒരു വന്‍ സാമ്രാജ്യത്തിനു പുറമേ, കഴിഞ്ഞ അന്‍പതു ദിവസത്തിനുള്ളില്‍ അതിഖ് അഹമ്മദിന്റെ സാമ്പത്തിക സാമ്രാജ്യവും തകര്‍ക്കപ്പെട്ടു. അയാളുടെ സഹോദരന് അഷ്റഫ് അഹമ്മദ് ജയിലിലായി. മൂത്ത രണ്ട് മക്കളും ജയിലിലാണ്, മൂന്നാമത്തെ മകന് അസദ് മരിച്ചു, പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്മക്കള് ജുവനൈല്‍ ഹോമിലാണ്, ഭാര്യ ഷൈസ്ത പര്‍വീണ്‍ ഒളിവിലാണ്’, ഒരു ഉദ്യോഗസ്ഥന് വിശദീകരിച്ചു.
നൂറിലധികം ക്രിമിനല്‍ കേസുകള്‍ അതിഖിന്റെ പേരിലുണ്ടെങ്കിലും പലപ്പോഴും ജാമ്യം നേടാനും സ്വതന്ത്രനായി വിലസാനും ഇയാള്‍ക്ക് കഴിഞ്ഞു. 1979മുതല്‍ കേസുകള്‍ ഉണ്ടെങ്കിലും സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ ചെയ്തതിനാല്‍ ഒരു കേസിലും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ യോഗി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. ആ കേസിലാണ് കഴിഞ്ഞ മാസം അതിഖ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഉമേഷ് പാല് കൊല്ലപ്പെടുന്നത് വരെ മകന് അസദ് അഹമ്മദിനെതിരെയും ഒരൊറ്റ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന അതിഖില്‍ നിന്നും അഷ്റഫില്‍ നിന്നും അസദ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായി പോലീസിന് വിവരം കിട്ടിയിരുന്നു. അര ഡസനോളം വരുന്ന കൊലയാളികള്‍ക്ക് നേതൃത്വം കൊടുത്തതോടെ അസദ് ഉത്തര്‍പ്രദേശിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനലായി മാറി. അസദിന്റെ തലയ്ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: