തിരുവനന്തപുരം: മുടങ്ങിയ രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ വിഷുക്കൈനീട്ടമായി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞു. പണം അനുവദിച്ചെങ്കിലും ട്രഷറികളില്‍ ഇന്നലെയും പണം എത്തിയില്ല. ഇന്ന് ബാങ്ക് അവധി ആയതിനാല്‍ വിഷു കഴിഞ്ഞേ ഇനി ഗുണഭോക്താക്കള്‍ക്ക് പെന്ഷന് എത്തൂ.
രണ്ടുമാസത്തെ പെന്‍ഷനായ 3200 രൂപ വീതമാണ് ഒരാള്‍ക്ക് ലഭിക്കേണ്ടത്. പെന്ഷന് വിഷുക്കൈനീട്ടമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ ആദ്യ ആഴ്ചപോലും ധനവകുപ്പ് പണം അനുവദിച്ചില്ല.രണ്ട് ദിവസം മുമ്പാണ് പണം അനുവദിച്ചത്.
ട്രഷറികളില്‍ പണം ഇല്ലാത്തതിനാല്‍ കേരള ബാങ്കിന് പണം നല്‍കിയില്ല. കേരള ബാങ്ക് സഹകരണ ബാങ്കുകള്‍ വഴിയാണ് വീടുകളില്‍ പണം എത്തിക്കുന്നത്. സിപിഎം ഭരണ സമിതികളുള്ള ചില സഹകരണ ബാങ്കുകള്‍ സ്വന്തം നിലയില്‍ ഗുണഭോക്താക്കള്‍ക്ക് പണം എത്തിച്ചു നല്കി.
പെന്ഷന് കിട്ടാത്തതോടെ വയോധികരും ഭിന്നശേഷിക്കാരുമൊക്കെ ദുരിതത്തിലായി. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് വിഷു ആഘോഷത്തിന് പെന്ഷന് കാത്തിരുന്നവര്‍ ഇതോടെ ദുരിതത്തിലായി. എത്ര പ്രതിസന്ധി ഉണ്ടായാലും പെന്ഷന് മുടങ്ങില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മേനിപറച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: