തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്ന കാരണത്താലാണ് വഞ്ചിയൂരിലെ സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്നും കോടതി വ്യക്തമാക്കി.
2018 ജൂലൈയിലാണ് കേസിന് ആസ്പഥമായ സംഭവം നടന്നത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയത്. പരീക്ഷക്ക് എത്തിയ ഇവര്‍ കെട്ടിയിരുന്ന സ്മര്‍ട്ട് വാച്ച് ഉപയോഗിച്ചായിരുന്നു കോപ്പിയടി നടത്തിയത്.
പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്ത സംഭവമായിരുന്നു ഇത്. ഒന്നും രണ്ടും 28ഉം റാങ്കുകളാണ് പ്രതികള്‍ക്ക് ലഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈടെക് കോപ്പിയടി പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: