ന്യൂദല്‍ഹി: ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ പാടിയ ലക്കി അലി ബ്രാഹ്മണരുടെ ഉല്പത്തിയെപ്പറ്റി നടത്തിയ പരാമര്‍ശം വിവാദമായി. അബ്റാം എന്ന അറബി വാക്കില്‍ നിന്നാണ് ബ്രാഹ്മണ് എന്ന വാക്കുണ്ടായതെന്നായിരുന്നു ലക്കി അലി ഒരു ഫേസ് ബുക്ക് കുറിപ്പില്‍ നടത്തിയ കണ്ടെത്തല്‍. ഇബ്രാഹിം നബിയുടെ പിന്മുറക്കാരാണ് ബ്രാഹ്മണരെന്നും ലക്കി അലി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
ഇതിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം അലയടിച്ചിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ മാപ്പ് പറയാതെ നിവൃത്തിയില്ലെന്ന സ്ഥിതി വന്നു. വൈകാതെ ലക്കി അലി മാപ്പു പറയുകയായിരുന്നു.
“പ്രിയപ്പെട്ടവരെ, എന്റെ അവസാന പോസ്റ്റിന്റെ പേരിലുണ്ടായ വിവാദം ഞാന്‍ മനസ്സിലാക്കുന്നു. പ്രയാസപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. പകരം ഏവരെയും ഒന്നിപ്പിക്കലായിരുന്നു. ഹിന്ദു സഹോദരന്മാരും സഹോദരിമാരും വേദനിച്ച സാഹചര്യത്തില്‍ സംഭവിച്ചതില്‍ മാപ്പ്.” – ഇതായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള ലക്കി അലിയുടെ കുറിപ്പ്.
ലക്കി അലി നടത്തിയ വിവാദ ഫേസ് ബുക്ക് കുറിപ്പ്
“ബ്രാഹ്മണ് എന്ന വാക്ക് ബ്രഹ്മയില്‍ നിന്നുണ്ടായതാണ്. അതാകട്ടെ അബ്റാമില്‍ നിന്നും ഉണ്ടായതാണ്. അതാകട്ടെ അബ്രഹാം അതല്ലെങ്കില്‍ ഇബ്രാഹിമില്‍ നിന്നും വന്നതാണ്. എല്ലാവരുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിന്മുറക്കാരാണ് ബ്രാഹ്മണര്‍.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: