ന്യൂദല്‍ഹി: റോസ്ഗര് മേളയിലൂടെ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 13ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഏകദേശം 71,000 നിയമന കത്തുകള്‍ വിതരണം ചെയ്യും. നിയമിതരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര് മേള. റോസ്ഗര് മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തുടനീളം പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിന്‍ മാനേജര്‍, സ്റ്റേഷന് മാസ്റ്റര്‍, സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, തപാല്‍ അസിസ്റ്റന്റ്, ടാക്സ് ഇന്‍സ്പെക്ടര്‍, ടാക്സ് അസിസ്റ്റന്റ്, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍, ജെഇ/സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ടീച്ചര്‍, ലൈബ്രേറിയന്‍, നേഴ്സ്, പ്രൊബേഷണറി ഓഫീസര്‍മാര്‍, പിഎ, എംടിഎസ് തുടങ്ങിയ വിവിധ തസ്തികകളിലായിരിക്കും നിയമനം.
വിവിധ ഗവണ്മെന്റ് വകുപ്പുകളില്‍ പുതിയതായി നിയമിതരാകുന്ന എല്ലാവര്ക്കും ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: