പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും.
ശേഷം അയ്യപ്പഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. ഇന്ന് പൂജകളൊന്നുമില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവ് പൂജകളും അഭിഷേകവും പ്രത്യേക വഴിപാടുകളും നടക്കും. 15ന് പുലര്‍ച്ചെ വിഷുക്കണി ദര്‍ശനം. സോപാനത്ത് ഒരുക്കുന്ന വിഷുക്കണി ആദ്യം ഭഗവാനെ കണികാണിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാന്‍ അവസരമാകും. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടം നല്‍കും.
പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി പത്തിന് നട അടയ്ക്കും. മണ്ഡല-മകരവിളക്ക് ഉത്സവക്കാലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തുന്നത് വിഷുക്കാലത്താണ്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരാന്‍. പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: