ന്യൂദല്‍ഹി : സ്വവര്‍ഗ വിവാഹത്തിന് പിന്തുണയുമായി ദല്‍ഹി ബാലാവകാശ കമ്മിഷന്.സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കല്‍, പിന്തുടര്ച്ചാവകാശം എന്നിവയ്ക്ക് നിയമപരമായ പിന്തുണ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ദല്‍ഹി ബാലാവകാശ കമ്മിഷന് ഹര്‍ജി നല്കി
സ്വവര്‍ഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠനം നടത്തിയ കമ്മീഷന് ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയുമായി സുപ്രിംകോടതിയിലെത്തിയത്. ഈ മാസം 18ന് ഹര്‍ജി പരിഗണിക്കും.
സ്വവര്‍ഗ വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാന്‍ നിരവധി രാജ്യങ്ങളില്‍ അനുമതിയുണ്ട്. സ്വവര്‍ഗ കുടുംബങ്ങളില്‍ വളരുന്ന കുട്ടികളുടെ മാനസിക ആഘാതം സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ദല്‍ഹി ബാലാവകാശ കമ്മിഷന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: