ലഖ്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ശിവസേന സ്ഥാപിച്ച ബാല്‍ താക്കറെയുടെ സ്വപ്നമായിരുന്നു രാമക്ഷേത്രമെന്നും മോദിയുടെ പരിശ്രമഫലമായി ഈ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ഏക്നാഥ് ഷിന്‍ഡെയുടെ ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് യഥാര്‍ത്ഥ ശിവസേന ഏക്നാഥ് ഷിന്ഡേയുടേതാണെന്ന് അംഗീകരിക്കുകയും ശിവസേനയുടെ അംഗീകൃത ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡേയ്ക്ക് നല്‍കുകയും ചെയ്തു.
രാമഭക്തരായ ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ വരവേറ്റു. ക്ഷേത്രപരിസരങ്ങളില്‍ ഷിന്‍ഡേയുടെ നിരവധി പോസ്റ്ററുകളും പതിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ബാല്‍ താക്കറെയുടെയും ലക്ഷക്കണക്കായ രാമഭക്തരുടെയും സ്വപ്നമായിരുന്നു. രാമക്ഷേത്രനിര്‍മ്മാണം തുടങ്ങിവെയ്ക്കുക വഴി പ്രധാനമന്ത്രി മോദി ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. – ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
ഷിന്‍ഡേയുടെ ഈ സന്ദര്‍ശനത്തോടെ ഉദ്ധവ് താക്കറെ ക്യാമ്പില്‍ നിന്നും ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ രാഷ്ട്രീയ പൈതൃകം ഏറ്റെടുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: