ന്യൂദല്‍ഹി : ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ ദിനം പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘ഈസ്റ്റര്‍ ആശംസകള്‍ സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെ. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങള്‍ ഈ സുദിനത്തില്‍ സ്മരിക്കുന്നു’. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇന്ന് ദല്‍ഹിയിലെ സേക്രട്ട് ഹാഷ്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്.
പീഡകളുടെയും സഹനങ്ങളുടെയും വ്യഥകളില്‍നിന്ന് പ്രത്യാശയുടെ പൊന്കതിര് വിടര്‍ത്തി യേശു ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്. കുരിശിലേറിയതിന്റെ മൂന്നാം നാള് യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മയാണ് ഈസ്റ്റര്‍. 50 ദിവസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ അവസാനവും ഈ ദിനത്തിലാണ്. പ്രത്യാശയുടെ പ്രതീക്ഷയുമായി വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: