ന്യൂദല്‍ഹി: കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു. രാജ്യത്ത് 189 സായ് കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ പരിശീലിപ്പിക്കുന്ന കായിക താരങ്ങള്‍ക്ക് പഠനത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ സൗജന്യമാണ്.
അവരുടെ ചികിത്സാ ചെലവുകളും ഇതില്‍പെടുന്നു. ഇന്‍ഷുറന്‍സ് അടക്കമുള്ള സൗകര്യങ്ങളും ഉറപ്പാക്കുന്നു. 1524 കോച്ചുമാരുടെ തസ്തികകളാണ് സായ് കേന്ദ്രങ്ങളില്‍ നിലവിലുള്ളത്. കേരളത്തില്‍ ആകെ 48 കോച്ചുമാരുണ്ട്. രാജ്യത്തെ വിവിധ സായ് കേന്ദ്രങ്ങളിലേക്കായി നിലവില്‍ 152 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: