ന്യൂദല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഭാഗമാക്കുന്ന 910 മരപ്പണിക്കാര്‍ ആര്‍പിഎല്‍ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നേടി സെര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍. ആശാരിമാരുടെ നൈപുണ്യപരിശീലനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പാക്കുന്നത്.
എന്‍ഡിഎംസി അധികാരപരിധിയുടെയും എന്എആര്സിഐ ഗ്രൂപ്പിന്റെയും സഹകരണത്തോടെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ആന്‍ഡ് ഫിറ്റിംഗ് സ്കില്‍ കൗണ്‍സിലിനു (എഫ്എഫ്എസ്സി) കീഴിലാണ് റെക്കഗ്നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് (ആര്‍പിഎല്‍) പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്.
സ്കില്‍ ഇന്ത്യയുടെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ (പിഎംകെവിവൈ) ഭാഗമായ പ്രയര്‍ ലേണിംഗ് (ആര്‍പിഎല്‍) ഒരു വ്യക്തിയുടെ നിലവിലുള്ള വൈദഗ്ധ്യം, അറിവ്, അനുഭവം എന്നിവ വിലയിരുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രാഗ്രാമിന്റെ ഭാഗമായി ഒരു വ്യക്തിയുടെ ആകെയുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിന് പ്രീ-സ്ക്രീനിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശം, കൗണ്‍സിലിംഗ്, പിന്തുണ എന്നിവ നല്‍കും. നൈപുണ്യ വികസന സംരംഭങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ നിലവില്‍ വിവിധ പരിപാടികളാണ് ഉള്ളത്.
എന്എആര്എസ്ഐ ഗ്രൂപ്പുമായി ചേര്‍ന്ന് മന്ത്രാലയം നേരത്തെ വിവിധ ആര്‍പിഎല്‍ സ്കീമുകള്‍ക്ക് കീഴില്‍ 6,000 ലേറെ മരപ്പണിക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ കുറവ് പരിഹരിക്കാനുമായി രാജ്യത്തെ അനിയന്ത്രിതമായ തൊഴിലാളികളുടെ കഴിവുകളെ സ്റ്റാന്‍ഡേര്‍ഡ് നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിലേക്ക് (എല്എസ്ക്യുഎഫ്) വിന്യസിക്കാന്‍ ഈ പ്രക്രിയ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: