ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വ്വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഷര്‍ജീല്‍ ഇമാം ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ദല്‍ഹി ഹൈക്കോടതി. കേസില്‍ ഷര്‍ജീല്‍ ഉള്‍പ്പടെ 8 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
പൗരത്വ നിയമഭേദഗതിക്കെതിരെയാണ് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഷര്‍ജീല്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു. കേസില്‍ അറസ്റ്റിലായ 8 പ്രതികളെ ദല്‍ഹി സാകേത് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ദല്‍ഹി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.
എന്നാല്‍ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. പൊതുമുതല്‍ നശിപ്പിക്കാനോ സമാധാനം തകര്‍ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: