ജനാധിപത്യം മരിച്ചു ഫാസിസം കൊടികുത്തി വാഴുന്നു എന്ന് പറഞ്ഞു നടക്കുന്നവരെ നിങ്ങള്‍ മറന്നു പോയോ ? ഭാരതത്തിലെ നീതിന്യായ പീഠത്തിനോടും ഭരണഘടനയോടും
ഒരു സാധാരണ മനുഷ്യനോടും നിങ്ങള്‍ ചെയ്ത യഥാര്‍ത്ഥ ഫാസിസവും ക്രൂരതയും ? ഇല്ലെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിച്ചു തരാം
1975 അമ്യത് നഹാത നിര്‍മ്മിച്ച ഒരു സിനിമ’ കിസാ കുര്‍സി കാ ‘ ഒരു രാഷ്ട്രീയ ബോധവല്‍ക്കരണ ചിത്രമായിരുന്നു.
ന്യൂഡല്‍ഹി മഹാദേവ് റോഡ് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഏല്‍പ്പിച്ചിരുന്ന, ഒര്‍ജിനല്‍ പ്രിന്റും അനുബന്ധ സാധനങ്ങളും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാന്‍ നല്കിയ കേസില്‍
1979 ഫെ.26 ന് ഡല്‍ഹി ജില്ലാ സെഷന്‍സ് ജഡ്ജി ജസ്റ്റിസ് ഒ എന്‍ വൊഹ്റ വിധി പറഞ്ഞു.വി.സി ശുക്ല,,സജ്ജയ് ഗാന്ധി എന്നിവരെ രണ്ട് വര്‍ഷം തടവിനും യഥാക്രമം 25000. ,10000. രൂപ വീതം ശിക്ഷിക്കുകയും ചെയ്തു
പിന്നെ കോടതിയില്‍ നടന്നത് സമാനതകളില്ലാത്ത ആക്രമണം, ശ്യാം ചരണ്‍ ശുക്ല ,
മനേകാ ഗാന്ധി,അര്ജ്ജുന് ദാസ് എന്നിവര്‍ നോക്കി നില്‍ക്കെ ,കോടതി മുറി തല്ലിത്തകര്‍ത്തു.ജഡ്ജിക്ക് നേരെ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു.അദ്ദേഹത്തെ കസേരയോടെ പുറത്തെറിഞ്ഞു.അദ്ദേഹം ജീവനും കൊണ്ട് ഓടി മറ്റൊരു കോടതിയുടെ ചേംബറില്‍ ഒളിച്ചു.
വാദിഭാഗം വക്കീലായിരുന്ന രാം ജത്മലാനിയുടെ ജൂനിയര്‍ അഡ്വ: ജയ് സിംഗാണിയെ ക്രുരമായി തല്ലിച്ചതച്ചു.സഞ്ജയ് ഗാന്ധിയുടെ ഗുണ്ട ജസ്റ്റിസിന്റെ മേശപ്പുറത്ത് കയറിനിന്ന് വിധിപ്പകര്‍പ്പ് കീറിയെറിഞ്ഞ് ,സഞ്ജയ് ഗാന്ധിയെ വെറുതെ വിട്ടതായി പ്രഖ്യാപിച്ചു.
പിറ്റേ ദിവസം ബോംബെയില്‍ ഇന്ദിരാ ഗാന്ധി പേരെടുത്ത് പറഞ്ഞ് ജഡ്ജിയെ വിമര്‍ശിച്ചു..ആ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന് എന്‍ കെ സിംഗിന്റെ മകന് ദിലീപ് ഡല്‍ഹിയില്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ടു.അന്ന് സഞ്ജയിന് അനുകൂലമായി സാക്ഷി പറഞ്ഞ വാര്‍ത്താ വിതര സെക്രട്ടറി എസ്എം എച്ച്. ബര്‍നെ പിന്നീട് ഇന്ദിരാ ഭരണത്തില്‍ ആഭ്യന്തര സെക്രട്ടറിയായി.
കോടതിയില്‍ നിയമ വിധേയമായി സാക്ഷി പറഞ്ഞ കെ.എന്‍ പ്രസാദ് ,ദയാല്‍. എന്‍ , (ബീഹാര്‍ ചീഫ് സെക്രട്ടറി ) എന്നിവര്‍ക്ക് സര്‍വ്വീസില്‍ തുടരാനായില്ല.
എന്‍.കെ സിംഗ് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് പോലീസ് വേഷത്തിലെത്തിയ സഞ്ജയന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. ക്വാര്‍ട്ടേഴ്സിന്റെ പുറംമതില് ചാടിക്കടന്ന് അദ്ദേഹം രക്ഷപ്പെട്ടു.
വിധി പറഞ്ഞ ജഡ്ജി പ്രമോഷന് നിരസിക്കപ്പെട്ട് സര്‍വ്വീസില്‍ നിന്ന് പോയി….
എന്താ കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധം ….. കോടതിയോടുള്ള ബഹുമാനം ………
കിസ്സ കുര്‍സി കാ (1978)അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണങ്ങളിലൊന്നായിരുന്നു ഇത്,സഞ്ജയ് ഗാന്ധിയുടെയും ഇന്ദിരയുടെയും സ്വേച്ഛാധിപത്യത്തിന്റെ നിരവധി പാടുകളിലൊന്ന്,വിമര്‍ശനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എങ്ങനെ ഒത്തുചേരാം എന്നതിനെക്കുറിച്ചുള്ള പലപ്പോഴും ഉദ്ധരിച്ച കേസ് പഠനം.അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയും .സഞ്ജയ് ഗാന്ധിയുടെ കൂട്ടാളിയുമായ വിദ്യാചരണ്‍ ശുക്ലയുടെ ഉത്തരവനുസരിച്ചാണ് നിലവിലുള്ള എല്ലാ പ്രിന്റുകളും നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: