തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കാവിക്കൊടി കെട്ടുന്നതിന് പോലീസിന്റെ വിലക്ക്. ക്ഷേത്രപരിസരത്ത് ഒരിടത്തും തന്നെ കാവിക്കൊടി കൊട്ടാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ ഇന്നലെ ക്ഷേത്രപരിസരത്ത് വന്‍പ്രതിഷേധമുയര്‍ന്നു.
ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത കൊടികള്‍ കെട്ടുന്നതിനാണ് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ഷേത്രട്രസ്റ്റ് സെക്രട്ടറിയുള്‍പ്പെടെ എത്തി ക്ഷേത്രട്രസ്റ്റ് ദേവിയുടെ ചിത്രം വച്ച് പ്രിന്റ് കൊടികളാണ് കെട്ടുന്നതെന്ന് പറഞ്ഞെങ്കിലും പോലീസ് അത് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. കാവിനിറത്തിലുള്ള ഒന്നുംതന്നെ കെട്ടണ്ട എന്നാണ് പോലീസ് പറഞ്ഞത്. ശംഖുംമുഖം എസിയുടെ നിര്‍ദ്ദേശമാണെന്നും പോലീസ് പറഞ്ഞു. ഇതോടെ ട്രസ്റ്റ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റത്തിലായി.
കൊടി കെട്ടുമെന്ന് പ്രവര്‍ത്തകരും കെട്ടിയാല്‍ അഴിച്ച് മാറ്റുമെന്ന് പോലീസും. സംഭവം രൂക്ഷമായതോടെ എസിയുടെ നിര്‍ദ്ദേശമനുസരിച്ച് കെട്ടിയാല്‍ മതിയെന്നായി പോലീസ്. ഇതോടെ കൊടി കെട്ടുന്നത് പ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു. ഇന്ന് ശംഖുംമുഖം എസിയുമായി കൊടി കെട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്താനാണ് ട്രസ്റ്റിന്റെ തീരുമാനം. എന്നാല്‍ എസി കൊടികെട്ടാന്‍ അനുവദിച്ചില്ലെങ്കിലും കൊടി കെട്ടുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
മുന്‍ കാലത്ത് ഹിന്ദു സംഘടനകളുടെ കാവിക്കൊടിയാണ് ഇവിടെ കെട്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് ഭരണപക്ഷ രാഷ്ട്രീയ ഇടപെടലില്‍ കാവിക്കൊടി കെട്ടുന്നതിന് തടസ്സം സൃഷ്ടിച്ചുതുടങ്ങിയത്. ഇതോടെ ഹിന്ദുസംഘടനകളുടെ കൊടിക്കു പകരം ക്ഷേത്രട്രസ്റ്റ് പ്രിന്റ് ചെയ്ത കൊടികെട്ടിയാല് മതിയെന്ന തീരുമാനം ട്രസ്റ്റ് അറിയിച്ചു. ഇപ്പോള്‍ ട്രസ്റ്റ് പ്രിന്റുചെയ്ത കൊടിയും കാവിയായതുകൊണ്ട് കെട്ടാന്‍ പാടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: