കെ. സുരേന്ദ്രന്
(ബിജെപി സംസ്ഥാന അധ്യക്ഷന്‍)
വാര്‍ത്തകളിലെ വസ്തുതകള്‍ തമസ്കരിക്കുകയും നുണ പ്രചാരണങ്ങള്‍ ശീലമാക്കുകയും ചെയ്ത മാധ്യമങ്ങള്‍ മലയാളത്തില്‍ ഏറെയുള്ളപ്പോള്‍, യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്നും പ്രതിബദ്ധതയുള്ള പത്രമായി ജന്മഭൂമിയുണ്ട്. ദേശീയ തലത്തിലെ വാര്‍ത്തകള്‍ മറ്റു പത്രങ്ങള്‍ വളച്ചൊടിക്കുമ്പോള്‍ ജന്മഭൂമി അവ സത്യസന്ധമായി വായനക്കാരിലെത്തിക്കുന്നു. രാജ്യതാത്പര്യങ്ങള്‍ക്കനുസൃതമായി, ദേശീയ ധാരയോടു ചേര്‍ന്നു നില്ക്കുന്ന മാധ്യമമെന്ന നിലയില്‍ ജന്മഭൂമി ഇനിയും കൂടുതല്‍ വായനക്കാരിലെത്തണം.
വെള്ളം ചേര്‍ക്കാത്ത വാര്‍ത്തകളാണ് ആവശ്യം. വഴി തെറ്റിക്കുന്ന വാര്‍ത്തകള്‍ വേണ്ട. രാജ്യത്ത് വലിയ വികസനക്കുതിപ്പുണ്ടാകുമ്പോള്, സത്യം പറയുന്ന മാധ്യമങ്ങള്‍ വേണം. ജന്മഭൂമി വാര്‍ത്തയിലെ സത്യങ്ങളാണ് അറിയിക്കുന്നത്. ഓരോ വീട്ടിലും, എല്ലാ നാട്ടിലും ജന്മഭൂമിയെത്തുമ്പോള് നാടു മുഴുവന്‍ ദേശീയധാരയിലെത്തും. ഈ 25ന് ആരംഭിക്കുന്ന ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നാമെല്ലാം പങ്കാളികളാകണം. ‘എന്റെ പത്രം നാടിന്റെ മുഴുവന്‍ ശബ്ദമാകട്ടെ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: