ന്യൂദല്‍ഹി : മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച കോടതി ഉത്തരവ് സ്പീക്കര്‍ പരിശോധിക്കും. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കര്‍ക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകന് വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്.
രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അംഗത്തെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യത കല്പ്പിക്കാന് സ്പീക്കര്ക്കാകും. കഴിഞ്ഞ ദിവസം സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുലിന് അയോഗ്യനാക്കണമെന്ന് പരാതിയുടെ അടസ്ഥാനത്തില്‍ സ്പീക്കര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. വിദഗ്ധ ഉപദേശം ലഭിച്ചശേഷമാകും തുടര്‍ നടപടി.
എന്നാല്‍ കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനായി പാര്‍ട്ടിയുടെ അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, പിസിസി അധ്യക്ഷന്മാര്, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 5 മണിക്ക് എഐസിസി ആസ്ഥാനത്ത് യോഗവും ചേരും. ഇത് കൂടാതെ രാവിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
എല്ലാ കള്ളന്മാര്ക്കും മോദിയെന്ന കുടുംബപ്പേര് എന്ന പ്രസ്താവനയില്‍ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മാനനഷ്ടക്കേസില്‍ നല്കാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കോടതിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞ് കേസ് തീര്‍ക്കാന്‍ രാഹുലും തയ്യാറായില്ല. നാല് വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്എച്ച് വര്‍മ്മ ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: