കൊച്ചി: സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍. എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ നിര്‍മിച്ച് ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മെയ്ഡ് ഇന്‍ കാരവാന് എന്ന ചിത്രം ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. സൂപ്പർ ഹിറ്റ് സിനിമകളായ ഹൃദയം, ആനന്ദം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം അന്നു ആൻ്റണിയെ നായികയാക്കി പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും മറ്റും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നു ചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇന്ദ്രന്‍സ്, ജെ.ആര്. പ്രിജില്‍, മിഥുന് രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷിജു എം ഭാസ്കർ ആണ്. ചിത്രത്തിന്റെ സഹനിര്‍മാണം ഡെല്‍മി മാത്യുവാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസിന്റെ സംഗീതം. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍, കലാ സംവിധായകന് രാഹുല്‍ രഘുനാഥ്, പ്രജക്ട് ഡിസൈനര്‍ ജെ.പി.പ്രിജിൻ, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മന്‍ വള്ളിക്കുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: