തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ അസം സ്വദേശിക്ക്. അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചത്. സിനിമ സീരിയല്‍ താരം രജനി ചാണ്ടിയുടെ കൊച്ചിയിലെ വീട്ടിലെ സഹായിയാണ് ടിഗ. ബാങ്കില്‍ ടിക്കറ്റ് നല്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. എസ്ഇ 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ്ബി 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കാണ്. 250 രൂപയായിരുന്നു ടിക്കറ്റ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: