പഴയങ്ങാടി: ശ്രീ വയലപ്ര അണിയക്കര പൂമാലഭഗവതി ക്ഷേത്രം വെളിച്ചപ്പാടന്‍ വെങ്ങരയിലെ പനച്ചിക്കില്‍ ദാമോദരന്റെ സമാധിച്ചടങ്ങ് ക്ഷേത്ര കൂട്ടായിക്കാരുടെയും വാല്യക്കാരുടെയുമടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഒരു അശരിരിയുടെ അരുളപ്പാടില്‍ ദേവി നിയോഗം പോലെ വയലപ്ര ശ്രീഅണിയക്കര പൂമാല ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടായ പനച്ചിക്കില്‍ ദാമോദരന്‍ നാട്ടുകാര്‍ ഭക്ത്യാദരവോടെ രാജകീയ പദവിയില്‍ യാത്രമൊഴി നല്കി.
വെങ്ങരയിലെ ഒതേനന് അയ്യപ്പവളപ്പില്‍ ചിയ്യയ് കുട്ടിയുടെ മകനായി ജനച്ച ദാമോദരന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുകാരായ സഹപ്രവര്‍ത്തകരോടൊപ്പം ദേവി സങ്കല്പ്പങ്ങളെക്കുറിച്ചുള്ള കുശലം പറച്ചിലിലാണ് ഈ നിയോഗത്തിന് കാരണമായത്. തുടര്‍ന്ന് ദാമോദരന്‍ വീട്ടില്‍ വെച്ച് നിയോഗം പോലെ അരുളപ്പാടുണ്ടാവുകയും പൊടുന്നനെ ക്ഷേത്രത്തിലേക്ക് ദര്ശനരൂപേന ഓടിയെത്തുകയും ദേവിയുടെ തീരുവായുധം കൈയ്യേല്‍ക്കുകയും ചെയ്യുകയായിരുന്നു.
ക്ഷേത്രേശന്മാര്‍ ചേര്‍ന്ന് നടത്തിയ പ്രശ്ന ചിന്തയില്‍ ഇത് ദേവീനിയോഗമാണ് എന്ന് തിരിച്ചറിയുകയും ദാമോദരനെ ക്ഷേത്ര വെളിച്ചപ്പാടായി അംഗീകരിച്ച് കല്‍പ്പിത അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ 50 വര്‍ഷക്കാലമായി ബാലായ്മ, പൊല, തൊട്ടുകൂടായ്മ ഇല്ലാതെ ക്ഷേത്രത്തിലെ ഉത്സവാടിയന്തരങ്ങള്ക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നാട്ടെഴുന്നള്ളത്തിനും ദേവിയുടെ പ്രതിപുരുഷനായി ആര്യഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: