ആലപ്പുഴ: ട്രെയിനിൽ മദ്യം നൽകി മലയാളി വിദ്യാർഥിനിയെ സൈനികൻ പീഡിപ്പിച്ചു. മണിപ്പാൽ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
രാജധാനി എക്സ്പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതി ജമ്മു കാഷ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ട്രെയിനിന്റെ അപ്പർ ബർത്തിൽ യുവതിക്കൊപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഉഡുപ്പിയിൽ നിന്നുമാണ് വിദ്യാർത്ഥിനി ട്രെയിനിൽ കയറിയത്. എ റണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്ക് വച്ചാണ് പ്രതി പീഡിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാർത്ഥിനിയുടെ ഭർത്താവ് തിരുവനന്തപുരം റെയിൽവേ പോലീസിന് പരാതി നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ പ്രതീഷിന്റെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്ക് മദ്യം നൽകിയെന്ന് സമ്മതിച്ച പ്രതീഷ് ലൈഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകി. തിരുവനന്തപുരം സ്വദേശിയാണ് പെൺകുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: