തൃശൂര്‍: തൃശൂരില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. മാര്‍ച്ച് എട്ടിന് തൃശൂര്‍ നഗരത്തില്‍ വച്ച് മദ്യലഹരിയില്‍ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സനുവിനെ പോലീസ് പിടികൂടിയിരുന്നു.
കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അശ്വനി ജംഗ്ഷനില്‍ വച്ച് ജീപ്പിന്റെ ഡോര്‍ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയ്ക്ക് പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.
ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: