തിരുവനന്തപുരം : വിജേഷ് പിള്ളയുടെ മാന നഷ്ടക്കേസ് നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന സുരേഷ്. വിജേഷ് പിള്ള മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ നല്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പക്കല്‍ തെളിവുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും സ്വപ്ന പറഞ്ഞു.
താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്ക്കുന്നു. തന്നെ കണ്ട കാര്യം വിജേഷ് പിള്ള സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്ത കാര്യവും സമ്മതിച്ചു. എം.വി. ഗോവിന്ദന്റെയും യൂസഫലിയുടേയും പര് പറഞ്ഞതും സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു പരാമര്‍ശിച്ചതും സ്വര്‍ണക്കടത്തു കേസിലെ തെളിവുകള്‍ എന്നോട് ആവശ്യപ്പെട്ടതും സമ്മതിച്ചു. പക്ഷെ എല്ലാം മറ്റൊരു പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നാണ് വിജേഷ് പറയുന്നത്.
താന്‍ ഉന്നയിച്ച കാര്യങ്ങളിലെ തെളിവ് പുറത്തുവിടുമെന്ന വിജേഷിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, വിജേഷ് നിയമ നടപടികള്‍ സ്വീകരിച്ചാല്‍ അതിനെ നേരിടും. തെളിവുകള്‍ കോടതിയിലും ഹാജരാക്കും. എം.വി. ഗോവിന്ദന് സ്വീകരിക്കുമെന്ന് പറഞ്ഞ നിയമനടപടികള്‍ നേരിടും.
എനിക്കൊരു കാര്യം മാത്രമേ പറയാനുള്ളു. വിജേഷുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വിവരം പോലീസിനെയും ഇഡിയെയും അറിയിച്ച് രേഖകള്‍ സമര്‍പ്പിച്ച് നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് ഏജന്‍സികളും വിജേഷിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇനി അവരാണ് അന്വേഷിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടത്. വിജേഷിനെ ആരെങ്കിലും അയച്ചതാണോ എന്നു കണ്ടെത്തേണ്ടതും അവരാണ്. എനിക്കെതിരെ പോലീസില്‍ മാനനഷ്ട, വഞ്ചനാ പരാതി നല്‍കിയെന്നാണ് വിജേഷ് പറഞ്ഞിരിക്കുന്നത്. ഏതു നിയമനടപടിയും നേരിടാന്‍ ഒരുക്കമാണെന്നും സ്വപ്നയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: