വടക്ക് കിഴക്കന്‍ മേഖലയിലെ ഈയിടെ നടന്ന തെരെഞ്ഞെടുപ്പ് ഫലം, പ്രത്യേകിച്ച് ചരിത്രത്തിലാദ്യമായി രണ്ടു വനിതാ പ്രതിനിധികളെ നിയമസഭയിലെത്തിച്ച നാഗാലാന്റിലെ തെരഞ്ഞെടുപ്പ് ഫലം ഒരു പാടുകാര്യങ്ങള്‍ നമ്മോട് പറയുന്നു. നാഗവംശക്കാരുടെ സ്വന്തം നാടായ ഈ കൊച്ചു സംസ്ഥാനത്തിലെ രണ്ട് ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ സ്വന്തം നാടിന്റെ സമഗ്രവികസനമാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രാവശ്യമായി വികസനത്തിനായി വോട്ട് ചെയ്തു അവര്‍ വിജയിപ്പിക്കുന്നത് നാഗാ വംശജരായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയും ചേര്‍ന്നുള്ള രാഷ്‌ട്രീയ കൂട്ടുകെട്ടിനെയാണ്. കേന്ദ്രഭരണത്തിന്റെ സഹായവും ഗാന്ധിജി വിഭാവനം ചെയ്ത സംശുദ്ധമായ പൊളിറ്റിക്‌സിന്റെ ഗുണവും സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ സഹായകരമാണെന്ന ബോധ്യമാണ് ഇവിടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.
മഹിതമായ പാരമ്പര്യം
സ്ത്രീ കേന്ദ്രീകൃതവും സ്ത്രീ സൗഹൃദപരവുമായ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്നത്. 2019ല്‍ ഏറ്റവും കൂടുതല്‍ വനിതകളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും 48 പേരെ പാര്‍ലമെന്റില്‍ എത്തിക്കുകയും ചെയ്ത പാരമ്പര്യമുള്ള ഭാരതീയ ജനതാപാര്‍ട്ടിക്ക് സുഷമാ സ്വരാജ് എന്ന അതുല്യ വനിതാ നേതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അഞ്ച് വനിതാ കാബിനറ്റ് മന്ത്രിമാരാണ് കേന്ദ്രത്തിലുള്ളത്. അതില്‍ നിര്‍മ്മലാ സീതാരാമനും സ്മൃതി ഇറാനിയും ഭരണമികവിലും പാര്‍ളമെന്റിലെ പ്രകടനത്തിലും ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ഭാരതത്തിന്റെ രാജ്യതന്ത്രജ്ഞതയ്‌ക്കുള്ള അംഗീകാരം കൂടിയാണ് സമീപകാലത്ത് ഭാരതത്തിന് കൈവന്ന ജി20 രാഷ്‌ട്രങ്ങളുടെ അധ്യക്ഷസ്ഥാനം. സ്ത്രീ സൗഹൃദമായ ഒട്ടേറെ പരിപാടികള്‍ ലോകഹിതത്തിനായി നടപ്പിലാക്കാന്‍ ജി20 രാജ്യങ്ങളുടെ കൂട്ടായ്മ വിഭാവനം ചെയ്യുന്നു. ലോകം ഉറ്റു നോക്കുന്ന ഒരു രാജ്യമെന്ന നിലയില്‍, ഭാരതം ഭരണമികവിലും വനിതാ വികസനത്തിലും ഏറെ മികവ് പുലര്‍ത്തുന്നു. ലിംഗനീതിയിലും വനിതാശാക്തീകരണത്തിലും ഊന്നല്‍ കൊടുക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വസുധൈവ കുടുംബകം എന്ന ആപ്തവാക്യമാണ് ഭാരതത്തെ മുന്നോട്ട് നയിക്കുന്നത്.
വനിതാ വികസനം എന്ന പരമ്പരാഗത സങ്കല്പ്പത്തില്‍ നിന്നും വനിതകള്‍ നയിക്കുന്ന വികസനം എന്ന പുതിയ കാല ആശയത്തിലേയ്‌ക്ക് ഭാരതം മാറിക്കൊണ്ടിരിക്കുന്ന വേളയിലാണ് വനിതാ വികസനം ഹൃദയത്തിലേറ്റുന്ന ജി20 രാജ്യങ്ങളുടെ അമരത്തിലേയ്‌ക്ക് ഭാരതം വരുന്നത്. വനിതാ ശാക്തീകരണം എന്ന ആശയം വളരെ മുമ്പെ തന്നെ ജി20 യുടെ ബാലി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നി പറഞ്ഞതാണ്. വനിതകളുടെ ഉന്നമനത്തിലൂടെ വേണം നാം ആഗോള വികസനം കൈവരിക്കാന്‍. വനിതാ ക്ഷേമം ഉറപ്പാക്കാത്ത ലോകക്രമം അപൂര്‍ണമായിരിക്കും എന്നതാണ് സത്യം.
നാഗാലാന്റിലെ ചരിത്ര വിജയം
നാഗാലാന്റിലെ അറുപത് മണ്ഡലങ്ങളില്‍ 12 സീറ്റില്‍ ബിജെപിയും 25 സീറ്റില്‍ സഖ്യ കക്ഷിയായ നെയ്മു റിയോ നേതൃത്വം നല്‍കുന്ന എന്‍ഡിപിപിയുമാണ് ജയിച്ചത്. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി രണ്ടു വനിതാ എംഎല്‍എമാരെ സഭയിലെത്തിച്ചു കൊണ്ടാണ് ബിജെപി സഖ്യം ഇക്കുറി വിജയഗാഥ രചിച്ചത്. ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് എന്‍ഡിപിപിയുടെ വനിതാ നേതാവായ ഹെക്കാനി ജക്കാളുവും, പടിഞ്ഞാറന്‍ അന്ഗാമി മണ്ഡലത്തില്‍ നിന്ന് സാല്‍ഹൗത്തോനവോ ക്രൂസയും വിജയിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി പഠനം പൂര്‍ത്തിയാക്കിയ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഹെക്കാനി ജക്കാളു നാഗാലാന്റിലെ അറിയപ്പെടുന്ന വനിതാ നേതാവാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് അവര്‍ തുടങ്ങിയ യൂത്ത് നെറ്റ് എന്ന സന്നദ്ധ സംഘടന വഴിയാണ് സ്വന്തം നാട്ടുകാരുമായി അവര്‍ ഹൃദയബന്ധം സ്ഥാപിച്ചത്. ഇതിനകം നാഗവംശജരുടെ പ്രീതി പിടിച്ചു പറ്റിയ നാല്പത്തിയെട്ടുകാരിയായ ഈ വനിതാ നേതാവിനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. വനിതാ ശാക്തീകരണത്തിന് വേണ്ടി പരിശ്രമിക്കുന്ന ജക്കാളു യുവാക്കളുടെ നൈപുണ്യവികസനത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തനത്തിലും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ് രണ്ടാമത്തെ എംഎല്‍എ ആയ സാല്‍ഹൗത്തോനവോ ക്രൂസെ എന്ന വനിതാ നേതാവ്. ബിജെപിയും കോണ്‍ഗ്രസും ഓരോ വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും വിജയിപ്പിക്കാനായില്ല.
ചരിതത്തിലാദ്യമായി രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഒരു ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട ദ്രൌപതി മുര്‍മുവിനെ നിര്‍ദ്ദേശിച്ച പാര്‍ട്ടിയായ ബിജെപിക്ക് ആദിവാസി ഗോത്ര വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാഗാലാന്റില്‍ നിന്നും ചരിത്രം കുറിച്ചു കൊണ്ട് രണ്ടു വനിതാ പ്രതിനിധികളെ നിയമസഭയിലേയ്‌ക്ക് വിജയിപ്പിക്കാന്‍ കാരണമായതില്‍ അഭിമാനിക്കാവുന്നതാണ്. ലോക സഭയിലേയ്‌ക്കും രാജ്യസഭയിലേയ്‌ക്കും ഓരോ വനിതാ അംഗത്തെ വീതം നേരത്തെ തന്നെ അയച്ച പാരമ്പര്യമുള്ള പ്രദേശമാണ് നാഗാലാന്റ്.
വളര്‍ച്ചയും വനിതാക്ഷേമവും
ആഗോള തലത്തിലെ വളര്‍ച്ച, വികസനം, സാമ്പത്തിക പുരോഗതി, ദുരന്തനിവാരണവും പ്രതിരോധവും, അഴിമതി നിരോധനം അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തന പ്രതിരോധം, ഊര്‍ജ്ജ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ജി20 ഉച്ചകോടിയില്‍ സ്ത്രീകളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഈ രാജ്യാന്തര കൂട്ടായ്മയ്‌ക്ക് നേതൃത്വം കൊടുക്കുന്ന ഭാരതം. ജി20 ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നതാണ്. പ്രത്യേകിച്ചും ഭാരതത്തിന്റെ പ്രധാനമന്ത്രി ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ മുന്നോട്ട് വെച്ച ലൈഫ് അഥവാ ഘശളലേ്യെഹല ളീൃ ഋി്ശൃീിാലി േതുടങ്ങിയ പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികളെ കുറിച്ച്. ഇത്തരം പദ്ധതികളുടെ വിജയത്തിന് വീട്ടമ്മമാരുടെയും വനിതാ പ്രവര്‍ത്തകരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. ലൈഫ് പോലുള്ള പദ്ധതികള്‍ വിജയിക്കണമെങ്കില്‍ വീട്ടിനുള്ളിലെ കര്‍ബണ്‍ കാല്പ്പാടുകള്‍ (ഇമൃയീി എീീുേൃശി)േ കുറയ്‌ക്കേണ്ടതുണ്ട്. ഈ കാര്യത്തില്‍ വീട്ടമ്മയുടെ പങ്ക് വളരെ വലുതാണ്. ഗ്രാമങ്ങളിലെ ഹരിതവാതക നിയന്ത്രണത്തില്‍ വനിതാ പ്രതിനിധികളുടെ സജീവ ഇടപെടലുകള്‍ അത്യാവശ്യമാണ്. ഇവിടെയാണ് ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണ സംവിധനത്തില്‍ വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുക.
കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രിശാക്തീകരണത്തിനും വനിതാ വികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു നേതൃത്വമാണ് കേന്ദ്രം ഭരിക്കുന്നത്. വനിത സ്വാശ്രയ സംഘങ്ങളും വനിത സംരംഭകരും വികസന കാര്യത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പിച്ചിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുനത്. രാജ്യത്തെ എണ്‍പത് ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയും അവരെ വളര്‍ച്ചയുടെ മുന്നണി പോരാളികളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ മുദ്രാ വായ്പയുടെ എഴുപത് ശതമാനവും വനിതാ ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് പ്രയോജനപ്പെടുത്തിയത്.
ഫാഷന്‍ മേഖലയിലും വസ്ത്ര നിര്‍മ്മാണ മേഖലയിലും സ്ത്രീകളുടെ മുന്നേറ്റം ശക്തമാക്കാനാണ് എംഎസ്എംഇ മന്ത്രാലയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ജന്‍ ധന്‍ അക്കൗണ്ട് വഴി 23 കോടിയോളം വനിതകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും കൊച്ചു കൊച്ചു വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മുന്നോട്ടുള്ള പഠനത്തിനും മുന്നേറ്റത്തിനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ബേടി ബചാവോ ബേടി പഠാവോ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. നൈപുണ്യ വികസനത്തിലൂടെ വനിതകളെ തൊഴില്‍ മേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം അവസരങ്ങള്‍ നല്‍കുകയും രാജ്യത്തിന്റെ വളര്‍ച്ചയിലും ജിഡിപിയിലും ഉയര്‍ച്ച ഉണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി സ്ത്രീ ശാക്തീകരണവും വനിതാ ക്ഷേമവുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്.
മഹാജ്ഞാനിയായ യാജ്ഞവല്‍ക്യനെ തര്‍ക്കത്തില്‍ തോല്പ്പിച്ച ഗാര്‍ഗിയുടെയും, പരമ പണ്ഡിതയായ മൈത്രേയിയുടേയും, സംവാദത്തില്‍ ശ്രീശങ്കരനെ മുള്‍മുനയില്‍ നിര്‍ത്തിയ ഉഭയഭാരതിയുടെയും പാരമ്പര്യം അവകാശപ്പെടാവുന്ന ഭാരത സ്ത്രീകളുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പതിനേഴാം ലോകസഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളെ വിജയിപ്പിച്ച ബിജെപി കോയമ്പത്തൂരില്‍ നിന്നും ചലച്ചിത്ര ഇതിഹാസമായ കമല്‍ ഹാസനെ പരാജയപ്പെടുത്തിയാണ് ധീരവനിതയായ വാനതി ശ്രീനിവാസനെ തമിഴ്‌നാട് നിയമസഭയിലേയ്‌ക്കയച്ചത്. സ്ത്രീകളെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്ന പാരമ്പര്യത്തിന്റെ നേരവകാശികളായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് സ്ത്രീ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാനും അവരെ ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടാനുമുള്ള ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വമാണ് തെരഞ്ഞെടുപ്പിലൂടെയും ഭരണ പരിഷ്‌ക്കാരങ്ങളിലൂടെയും പ്രധാനമന്ത്രിയുടെ ജി20 അധ്യക്ഷ പദവിയിലൂടെയും പാര്‍ട്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: