കണ്ണൂര്‍: ഇസ്ലാം മതാചാരപ്രകാരം നിക്കാഹ് കഴിച്ച സിനിമാനടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍ ഭാര്യയെ വീണ്ടും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാര്‍ച്ച് എട്ടിന് വീണ്ടും വിവാഹതരാവുകയാണ്. പെണ്മക്കള്ക്ക് തങ്ങളുടെ സ്വത്തിന് പൂര്‍ണ്ണഅവകാശം കിട്ടാനാണ് ഈവിവാഹമെന്ന് ഷുക്കൂര്‍ വക്കീല്‍ പറയുന്നു.
തുല്യത എന്ന മാനവിക സങ്കല്പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്ക്കുമ്പോള് നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണെന്ന് ഷുക്കൂര്‍ വക്കീല്പറയുന്നു. കാരണം ഇസ്ലാം മതാചാരപ്രകാരമുള്ള വിവാഹമനുസരിച്ച് പെണ്മക്കള് മാത്രമാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് മാതാപിതാക്കളുടെ മുഴുവന്‍ സ്വത്തും ലഭിക്കില്ല. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള വിവേചനമാണ് ഇതിന് കാരണം. ഇത് തിരുത്താനാണ് ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാകുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാല്‍ പെണ്മക്കള്ക്ക് അച്ഛന്റെയും അണ്മയുടെയും സ്വത്തില്‍ പൂര്‍ണ്ണ അധികാരം ലഭിക്കും. ഭരണഘടന തന്നെ അത് ഉറപ്പുവരുത്തുന്നു.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല. ഇതിനെതിരെ യാഥാസ്ഥിതിക മുസ്ലിം പണ്ഡിതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന് നായകനായ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ ജഡ്ജി വേഷത്തിലൂടെയണ് ഷുക്കൂര്‍ വക്കീല്‍ നടനെന്ന നിലയില്‍ പ്രശസ്തി നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: