ബെംഗളൂര്: ”സര്‍വ്വേ സന്തു നിരാമയ” എന്ന ഒരു ആശയം മുന്നോട്ടുവച്ചു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുവാന്‍ വേണ്ടിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ ക്ഷേത്രീയ പ്രചാരകനും രാഷ്ട്രോത്ഥാന പരിഷത്തിന്റെ മാര്ഗ്ഗദര്ശിയുമായിരുന്ന സ്വര്‍ഗ്ഗീയ ജയദേവ് ജിയുടെ ഓര്‍മ്മാര്‍ത്ഥത്തില്‍ രാഷ്ട്രോത്ഥാന പരിഷത്ത് ബാംഗ്ലൂരിലെ ആര്.ആര്. നഗറില്‍ ആരംഭിച്ചതാണ് ജയദേവ മെമ്മോറിയല്‍ രാഷ്ട്രോത്ഥാന ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍.
ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ കൂടിയ ഡയാലിസിസ് ലഭ്യമാകുന്നതിന് വേണ്ടി ആരംഭിച്ച ഡയല്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസനസംരംഭകത്വ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന രാഷ്ട്രോത്ഥാന പരിശത്തിന്റെ ആശയത്തെ അദ്ദേഹം പ്രശംസിക്കുകയും. രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ഈ ആശയത്തെ പിന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: