കോഹിമ : കോണ്‍ഗ്രസ് നേതാക്കള്‍ ആരും നാഗാലാന്‍ഡിനെ തിരിഞ്ഞു നോക്കിയില്ല. സംസ്ഥാനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുമൗകേദിമയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്ക് കടത്തിക്കൊണ്ടുപോയെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് ദല്‍ഹി നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാഗാലാന്‍ഡിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കായി റേഷന്‍ നല്‍കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ബിജെപി എടിഎം ആയല്ല കണക്കാക്കുന്നത്. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറി. ബിജപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഏറെ ദശാബ്ദങ്ങള്‍ക്ക് ശേഷം അസം ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കലാപങ്ങളൊന്നുമില്ലാതെ നടന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 27നാണ് നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: