തിരുവനന്തപുരം: ജാതി വിവാദപുകമറയില്‍ കുടുങ്ങി കെ.ആര്. നാരായണന് ഫിലിം ഇന്സ്റ്ററ്റ്യൂട്ടിലെ സ്ഥാനമുപേക്ഷിച്ച ശങ്കര്‍മോഹനെ പിന്തുണച്ച് ചെയര്മാന് പദവി രാജിവെച്ച അടൂര്‍ ഗോപാലകൃഷ്ണന് പകരം സയീദ് അക്തര്‍ മിര്‍സ പുതിയ ചെയര്‍മാനാകും. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് സയീദ് അക്തര്‍ മിര്‍സ പറഞ്ഞു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ കൂടിയാണ് സയീദ് അക്തർ മിർസ. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൻറെ പേരിൽ സ്ഥാപനത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവില്ലല്ലോ എന്നും സയീദ് അക്തർ പറഞ്ഞു.
കേരളത്തിലാണ് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്നു തന്നെ കോട്ടയത്തേക്ക് പോകും. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് ചർച്ച നടത്തുമെന്നും സയീദ് അക്തർ പറഞ്ഞു.
അതേസമയം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറെ വൈകാതെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിൽ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകൾ സയീദ് അക്തർ മിർസ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: