1921-ലെ മലബാർ മാപ്പിള ലഹളയിലെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’..യുടെ ആദ്യഗാനം പുറത്തിറങ്ങി. ഇടനെഞ്ചില്‍ കോര്‍ത്ത നോവില്‍ എന്ന് തുടങ്ങുന്ന വരികള്‍ എഴുതിയത് സംവിധായകന്‍ രാമസിംഹന്‍ (ഹിന്ദുസമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പഴയ സംവിധായകന്‍ അലി അക്ബറാണ് രാമസിംഹന്‍) തന്നെ. ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിൽ മത്തായി. ആല്‍.എല്‍.വി. രാമകൃഷ്ണനാണ് ഈ ഗാനം പാടി അഭിനയിക്കുന്നത്.
ഹിന്ദു ജന്മി കുടുംബത്തിലെ കാരണവരായ ജോയ് മാത്യുവിനെ കാണാം. സ്നേഹത്തിന്റെയും താങ്ങിന്റെയും പ്രതീകമായ ജന്മി കുടുംബത്തിലേക്ക് മാപ്പിളസംഘം ഊരിപ്പിടിച്ച വാളുകളുമായ് എത്തുന്നത് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു. മരണം വിളിക്കുന്നു മാടിവിളിക്കുന്നു…എന്ന വരികളിലെത്തുമ്പോള്‍ ഹൈന്ദവ തറവാടുകളിലേക്ക് ഇരച്ചെത്തുന്ന മാപ്പിള സംഘങ്ങള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് കാണാനാവുക. പിഞ്ചുകുഞ്ഞുങ്ങളെയും പെണ്‍കുട്ടികളെയും കൊന്നൊടുക്കുന്നത് കാണാം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഈ ഗാനത്തില്‍ ദൃശ്യമായി തെളിയുന്നു.ചോരവാര്‍ന്ന ജഡങ്ങളുള്ള തൂവൂര്‍ കിണറും ഗാനത്തില്‍ ഒരിടത്ത് പ്രത്യക്ഷപ്പെടുന്നു. 1921ലെ കാലപത്തെക്കുറിച്ച് ഇതുവരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത ചരിത്രസത്യങ്ങളാണ് രാമസിംഹന്‍ ഈ ഗാനത്തിലൂടെ പുറത്തുകൊണ്ടുവരുന്നത്.
സിനിമ മുടക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. ചിത്രീകരണം ആരംഭിച്ചതു മുതൽ സെൻസർബോർഡ് സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ഏറെ തടസ്സങ്ങളാണ് സംവിധായകന്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഈ സിനിമ മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ രാമസിംഹന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ‘ഇടനെഞ്ചിൽ കോർത്ത നോവിൽ’ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. സ്വാമി ചിദാനന്ദപുരിയാണ്
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്.
തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: