ന്യൂദല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സൈനികരെ ഇന്നലെ ദല്‍ഹിയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
നിങ്ങള്‍ മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്യുകയും നാടിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്തു. ഭാരതം ലോകത്തെ ഒരു കുടുംബമായി കാണുന്നു, പ്രതിസന്ധിയിലായ ഏതൊരു കുടുബാംഗത്തെയും വേഗത്തില്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്വയം പര്യാപ്തമായ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ അതിന്റെ സ്ഥാനം ഉയര്‍ത്തി. ലോകത്ത് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴെല്ലാം ആദ്യം പ്രതികരിക്കാന്‍ നമ്മള് സജ്ജമാണ്. ലോകത്തിലെ ഏറ്റവും മികച്ച റിലീഫ് ആന്‍ഡ് റെസ്ക്യൂ ടീം നമ്മുടേതാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: