കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ മദ്യം നല്കി കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പോലീസിന്റെ പിടിയിലായത്. തന്നെ പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടുപേരാണെന്ന് മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പ്രതികളും എറണാകുളം സ്വദേശികളാണ്. മൂവരും ഏറെ നാളായി അറിയുന്നവരാണ്. പ്രതികളിലൊരാള്‍ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ പ്രതികള്‍ താമസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടിപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.
പിറ്റേദിവസം പെണ്‍കുട്ടിയെ കെ എസ് ആര് ടി സി ബസ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചശേഷം പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലും വീട്ടിലേയ്ക്കും പോവുകയായിരുന്നു. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: