തിരുവനന്തപുരം: ഇരുപത്തിരണ്ട് ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍.ബി.എം.ഡബ്ല്യു 1250 ജി.എസ് മോഡലാണ് നടി വാങ്ങിയത്. ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഡ്രൈവിങ് ലൈസന്‍സ് എടുത്ത സമയത്ത് വെളിപ്പെടുത്തിയിരുന്നു. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന നടന് അജിത്തിന് നന്ദിയെന്നും നടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നേരത്തെ തുനിവ് എന്ന് ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു.
‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് ഈ വര്‍ഷം നടത്തുന്നുണ്ട്. ഈ ട്രിപ്പില്‍ മഞ്ജുവും പങ്കെടുക്കുമോയെന്ന് ആകാംക്ഷയിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: