ചെന്നൈ : മോഷ്ടിക്കാനായി എത്തിയ കള്ളന് ബിരിയാണി കഴിച്ച് വീടിനുള്ളില്‍ ഉറങ്ങിപ്പോയതോടെ പോലീസ് പിടിയില്‍. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വിടിനുള്ളിലാണ് സംഭവം. കവര്ച്ചയ്ക്കെത്തി രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായി.
കഴിഞ്ഞ ദിവസം മദ്യപിച്ച് കവര്‍ച്ചയ്ക്കിറങ്ങിയ സ്വാതിതിരുനാഥന്‍ വെങ്കിടേശന്റെ വീട്ടില്‍ ആളില്ലെന്ന് കണ്ട് മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടെ വിശപ്പ് തോന്നിയപ്പോള്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. തുടര്‍ന്ന് ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു.
എന്നാല്‍ വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. പോലീസിനേയും കൂട്ടി എത്തിയ വെങ്കിടേശന് വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ച് നല്ലയുറക്കമായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. വീട്ടില്‍ ആളില്ലാത്തതിനാല്‍ മോഷ്ടിച്ച് പതുക്കെ പോകാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബിരിയാണി കഴിച്ച് ക്ഷീണത്തില്‍ ഉറങ്ങിപ്പോയതാണെന്നും സ്വാതിനാഥന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: