ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉത്തരവാദിത്വവും നിര്‍ണ്ണായകവുമായ ചീഫ് സെലക്ടര്‍ സ്ഥാനം ചേതന്‍ ശര്‍മ്മയ്ക്ക് നഷ്ടമായി. സീ ടിവി നടത്തിയ ഒളി ക്യാമറ അഭിമുഖത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എന്തൊക്കെയോ രഹസ്യങ്ങള്‍ ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലില്ലാതെയായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ചേതന്‍ ശര്‍മ്മ ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് അറിയുന്നില്ല.
ഇദ്ദേഹത്തെ ബിസിസിഐ വിളിച്ച് ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നിതിനിടെ ആയിരുന്നു നാടകീയമായി രാജിവെച്ചത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്. രാജിവെച്ചതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ശിവ് സുന്ദര്‍ ദാസിനെ സെലക്ഷന് കമ്മിറ്റിയുടെ ഇടക്കാല അദ്ധ്യക്ഷനായി ബിസിസിഐ നിയമിച്ചു. ടിവി സ്റ്റിംഗ് ഓപ്പറേഷനെ തുടര്‍ന്ന് വിവാദത്തിലായ ശര്‍മ്മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. ശര്‍മ്മ.യുടെ രാജി ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ചേതന്‍ രാജിക്കത്ത് അയച്ചു. തീര്‍ച്ചയായും, അത് ലജ്ജാകരമായ ഒരു സാഹചര്യമായിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനുള്ള സമയമാണിത്. സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി എസ് എസ് ദാസ് ചുമതലയേര്‍ക്കും. ചേതന്‍ പകരക്കാരനായി പുതിയ സെലക്ടര്‍ വരുന്നത് വരെ അദ്ദേഹം ചുമതലവഹിക്കും- ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിറഞ്ഞ വാർത്തകളെക്കുറിച്ച് ചേതൻ ശർമ്മ പറയുന്നത് ഇങ്ങനെ:- “സൗരവ് ഗാംഗുലിക്ക് രോഹിത് ശർമയെ നായകനാക്കാൻ പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലായിരുന്നു, മറിച്ച് ഗാംഗുലിക്ക് വിരാട് കോഹ്ലിയെ ഇഷ്ടമല്ലെന്ന് പറയുക അതിൽ സത്യമുണ്ട്” ശർമ്മ പറയുന്നത് പ്രകാരം ഗാംഗുലിയുടെ താത്പര്യക്കുറവാണ് കോഹ്ലിയുടെ നായക സ്ഥാനം തെറിപ്പിച്ചതിന് അർത്ഥം.
‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലരും പൂർണ കായികക്ഷമതയില്ലാതെയാണ് കളിക്കുന്നത്. ടീമിൽ ഇടം കിട്ടാൻ വ്യാജ കായികക്ഷമതാ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നു. വേദന സംഹാരി കഴിച്ചാല്‍ ഉത്തജക മരുന്നില്‍ വരും എന്നാല്‍ ഇഞ്ചക്ഷന് ഡോപ്പിങ്ങ് ടെസ്റ്റില്‍ വരില്ല എന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ചില താരങ്ങൾക്ക് പോലും ക്രിക്കറ്റ് ബോർഡിന് പുറത്ത് വ്യക്തിഗത ഡോക്ടർമാരുണ്ട്, അവർക്ക് ഉദ്ദേശ്യം നിറവേറ്റാൻ അത്തരം കുത്തിവയ്പ്പുകൾ നൽകുന്നു. ശർമ്മ ഏതൊക്കെ താരങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല, സീനിയർ താരങ്ങളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നാണ് ശര്‍മ്മയുടെ കുറ്റപ്പെടുത്തല്‍. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: