തൃശൂര്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ഇന്നു കാലത്ത് 11.10 ന് മുതുവറയില്‍ വെച്ചാണ് സംഭവം.
എ1244 എന്ന നിലമ്പൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് തീപിടിച്ചതാണ് അപടകമുണ്ടായത്. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ സജീവ് വണ്ടി നിര്‍ത്തി യാത്രക്കാരെ ഉടനടി പുറത്തിറക്കി ബസ്സില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തി. അടിയന്തിര സഹായത്തിനായി അഗ്നിരക്ഷാ സേനയേയും ബന്ധപ്പെട്ടു. തൃശൂരില്‍ നിന്നും ഉടനടി 2 യൂണിറ്റ് ഫയര്‍ എഞ്ചിന് സ്ഥലത്ത് എത്തി വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.
ഡ്രൈവറുടെ സീറ്റിന്റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാരനാണ് ജീവനക്കാരെ വിവരം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: