ബാംഗഌര്: ഈ വര്‍ഷത്തെ മധ്യവര്‍ഗ സൗഹൃദ ബജറ്റ് ‘വികസിത ഭാരത’ത്തിനായുള്ള എല്ലാവരുടെയും ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. ‘സമര്‍ഥ് ഭാരത്, സമ്പന്ന ഭാരത്, സ്വയംപൂര്‍ണ ഭാരത്, ശക്തിമാന് ഭാരത്, ഗതിവാന്‍ ഭാരത് എന്നിവയുടെ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ബജറ്റ്. എല്ലാവരേയും സ്പര്‍ശിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ജനപ്രിയ ബജറ്റാണിത്’, തുമക്കൂറു വ്യാവസായിക ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പിന്നാക്കക്കാര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബജറ്റിന്റെ പ്രയോജനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ‘നിങ്ങളുടെ ആവശ്യങ്ങള്‍, നിങ്ങള്‍ക്ക് നല്‍കേണ്ട സഹായം, നിങ്ങളുടെ വരുമാനം എന്നീ മൂന്ന് വശങ്ങളും ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു,’ അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റ് സഹായം ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായ സമൂഹത്തിലെ ആ വിഭാഗത്തെ ശാക്തീകരിക്കാന്‍ 2014 മുതല്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഒന്നുകില്‍ ഗവണ്മെന്റ് പദ്ധതികള്‍ അവരിലേക്ക് എത്തിയില്ല. അല്ലെങ്കില്‍ അത് ഇടനിലക്കാര്‍ കൊള്ളയടിച്ചു’ നേരത്തെ നിഷേധിക്കപ്പെട്ടിരുന്ന എല്ലാ വിഭാഗത്തിനും തന്റെ ഗവണ്മെന്റ് നല്കിയ സഹായങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ‘ജീവനക്കാര്തൊഴിലാളി’ വിഭാഗത്തിന് പെന്ഷന്, ഇന്‍ഷുറന്‍സ് സൗകര്യം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രികിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം വഴിയോരക്കച്ചവടക്കാര്‍ക്കു ലഭിച്ച വായ്പകളെക്കുറിച്ചും പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ് അതേ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, പിഎം വികാസ് യോജനയെക്കുറിച്ച് പരാമര്‍ശിച്ചു. കുംബാര, കമ്മാര, അക്കസാലിഗ, ശില്പി, ഗരേകേലസ്ദവ, ബദ്ഗി തുടങ്ങിയ കരകൗശല വിദഗ്ധര്‍ക്കും വിശ്വകര്‍മക്കാര്‍ക്കും അവരുടെ കൈകളുടെയും കൈകൊണ്ടുപയോഗിക്കുന്ന ഉപകരണങ്ങളുടെയും വൈദഗ്ധ്യത്തിലൂടെ എന്തെങ്കിലും നിര്‍മിക്കാനും അവരുടെ കലയെയും കഴിവുകളെയും കൂടുതല്‍ സമ്പന്നമാക്കാനും ഇത് സഹായകമാകും.
ദരിദ്രരെയും നിരാലംബരെയും സഹായിക്കുന്നതിനുള്ള നിരവധി നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനായി 4 ലക്ഷം കോടി രൂപയാണ് ഗവണ്മെന്റ് ചെലവഴിച്ചത്. പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി അഭൂതപൂര്‍വമായി 70,000 കോടി രൂപ വകയിരുത്തി.
ഇടത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ബജറ്റിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആദായനികുതിയിലെ നികുതി ആനുകൂല്യങ്ങള്‍ വിശദീകരിച്ചു. ‘ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ലാത്തതിനാല്‍ ഇടത്തരക്കാരില്‍ വളരെയധികം ഉത്സാഹമുണ്ട്. പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക്. പുതിയ ജോലി, പുതിയ ബിസിനസ്സ് എന്നിവയിലൂടെ ഓരോ മാസവും കൂടുതല്‍ പണം അവരുടെ അക്കൗണ്ടിലേക്ക് വരും’ അദ്ദേഹം പറഞ്ഞു. അതുപോലെ, നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കുന്നത് വിരമിച്ച ജീവനക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സഹായകമാകും. ലീവ് എന്‍കാഷ്മെന്റിന്റെ നികുതിയിളവ് നേരത്തെയുണ്ടായിരുന്ന 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയായി ഉയര്‍ത്തി.
സ്ത്രീകളുടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ കേന്ദ്രീകരണത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളിലെ അവരുടെ ശബ്ദം ശക്തിപ്പെടുത്തുകയും ഗാര്‍ഹിക തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ബജറ്റില്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും കൂടുതല്‍ ബാങ്കുകളില്‍ ചേരുന്നതിനുള്ള വലിയ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ കൊണ്ടുവന്നു.’ സുകന്യ സമൃദ്ധി, മുദ്ര, ജന്‍ധന്‍ പദ്ധതി, പിഎം ആവാസ് എന്നിവയ്ക്ക് ശേഷം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള വലിയ സംരംഭമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെയോ സഹകരണ സംഘങ്ങള്‍ വിപുലീകരിക്കുന്നതിലൂടെയോ ഓരോ ഘട്ടത്തിലും കര്‍ഷകരെ സഹായിക്കുമ്പോള്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലാണ് ഈ ബജറ്റിന്റെ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും കര്‍ണാടകത്തിലെ കരിമ്പ് കര്‍ഷകര്‍ക്ക് കരിമ്പ് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും സമീപഭാവിയില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനായി രാജ്യത്തുടനീളം ധാരാളം സ്റ്റോറുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് പോലും അവരുടെ ധാന്യങ്ങള്‍ സംഭരിച്ച് മികച്ച വിലയ്ക്ക് വില്ക്കാന് ഇത് സഹായിക്കും. പ്രകൃതിദത്ത കൃഷിയിലൂടെ ചെറുകിട കര്‍ഷകരുടെ ചെലവ് കുറയ്ക്കാന്‍ ആയിരക്കണക്കിന് സഹായ കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ണാടകത്തിലെ ചെറുധാന്യങ്ങളുടെ പ്രാധാന്യം നിരീക്ഷിച്ച പ്രധാനമന്ത്രി, നാടന്‍ ധാന്യങ്ങള്‍ക്ക് ‘ശ്രീ അന്ന’ എന്ന വ്യക്തിത്വം നല്കിയ അതേ വിശ്വാസമാണ് രാജ്യം മുന്നോട്ടു വയ്ക്കുന്നതെന്നു പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ചെറുധാന്യ ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്കിയതും കര്‍ണാടകത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: