തൃശൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലൈംഗികാതിക്രമം. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഇലക്ട്രിക്കല്‍ വിഭാഗം താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് (32) മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൂടെ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. അനാഥയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇത് മനസിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായ ദയാലാല്‍ യുവതിക്കൊപ്പം ആംബുലന്‍സില്‍ കയറുകയും അര്‍ധ ബോധാവസ്ഥയിലായ യുവതിയെ മെഡിക്കല്‍ കോളജിലെത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
ആംബുലന്‍സിയില്‍ യുവതിയോടൊപ്പം കയറിയ ദയാലാല്‍ ആശുപത്രിയില്‍ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്. അവശനിലയിലായിരുന്ന യുവതി നില മെച്ചപ്പെട്ടതോടെ നഴ്സിനോടും ബന്ധുക്കളോടും പീഡന വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദയാലാലിനെ വാര്‍ഡില്‍ നിന്ന് പുറത്താക്കി അധികൃതര്‍ വിവരം മെഡി. കേളേജ് പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് മുങ്ങിയ ദയാലാലിനെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ളവയില്‍ വിശദീകരണം വേണമെന്ന് ഡിഎംഒയോടും മെഡി. കോളജ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: