തിരുവനന്തപുരം: എല്ലാ പ്രതിരോധ/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍കാര്‍ക്കും ഏക ജാലക സംവിധാനത്തിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയം നടപ്പിലാക്കിയ ‘ സമഗ്ര പാക്കേജ്ജ് ‘സ്പര്‍ഷ് ഔട്ട്‌റീച്ച് പരിപാടി’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നാല് ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്കായി പെന്‍ഷന്‍ കുടിശ്ശികയായ 85 ലക്ഷം രൂപ ചടങ്ങില്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. പെന്‍ഷന്‍കാര്‍ക്കായി പുതുതായി തുടങ്ങിയ ഈ സംവിധാനത്തെ ഗവര്‍ണര്‍ പ്രശംസിക്കുകയും ഏക ജാലക സംവിധാനത്തിലൂടെ പെന്‍ഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരോടും, വിരമിച്ച സൈനികരോടും എന്നും ആദരവാനുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചെന്നൈയിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍ ടി.ജയശീലന്‍, തിരുവനന്തപുരം സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: